കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ ആക്രമണം. പൊലീസ് എയ്ഡ് പോസ്റ്റിലെ ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ ശ്രീനിലയത്തിൽ വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ പരിക്കേറ്റ പ്രതി വിഷ്ണുവിന്റെ സുഹൃത്ത് ശ്രീലാലിനെ കനകക്കുന്ന് പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു വിഷ്ണു.
ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം വിഷ്ണു അടക്കമുള്ളവരോട് പുറത്തുനിൽക്കാൻ രഘു ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് തർക്കം ഉണ്ടാവുകയും വിഷ്ണു, രഘുവിനെ മർദ്ദിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക