മെഡിക്കൽ സർവീസസ് കോർപ്പറേഷന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡുമായി ബന്ധപ്പെട്ട ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം, മൂന്ന് ഗോഡൗണുകളിലെ തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് പറഞ്ഞ മന്ത്രി ആദ്യ പ്രതികരണം തിരുത്തി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടെന്നും ഇപ്പോൾ വ്യക്തമാക്കി.
10 ദിവസത്തിനിടെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മൂന്നു ഗോഡൗണുകളിൽ തീപിടിത്തംണ് നടന്നു. ഇത് സംബന്ധിച്ച് അടിമുടി ദൂരഹതയാണ് . തീപിടിത്തമുണ്ടായി ആഴ്ചകൾ കഴിഞ്ഞിട്ടും കാരണം എന്തെന്ന് ആരോഗ്യവകുപ്പിനോ കെ.എം.എസ്.സി.എല്ലിനോ വ്യക്തതയില്ല. പ്രത്യേക അന്വേഷണത്തെ സംഘത്തെ നിയോഗിച്ചോ എന്ന ചോദ്യത്തിന് മന്ത്രിയുടെ ആദ്യ പ്രതികരണം വിശദമായ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക