ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണി കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനു ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ഡാൻസ് പാർട്ടി” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
പ്രയാഗ മാർട്ടിൻ,സാജു നവോദയ, ലെന, ശ്രദ്ധ ഗോകുൽ, ജാനകി ദേവി, പ്രീതി രാജേന്ദ്രൻ, ഗോപാൽജി,സജാദ് ബ്രൈറ്റ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഡാൻസും പാട്ടും ഒക്കെ ആയി ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക