രണ്ടായിരം രൂപയുടെ നോട്ടിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. നിരോധനം ഏർപ്പെടുത്തി ഒരാഴ്ചക്കിടെ 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് എസ്ബിഐയില്‍ എത്തിയത്. ഇതിൽ തന്നെ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപിക്കുകയും 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടിട്ടുമുണ്ട്.
ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്
നിരോധനം ഏർപ്പെടുത്തിയെങ്കിലും സെപ്റ്റംബർ വരെ ഈ നോട്ടുകൾ വിനിമയം ചെയ്യുവാനുള്ള അവസരമുണ്ട്. ഒരു ദിവസത്തിൽ തന്നെ എത്ര തവണ വേണമെങ്കിലും ഒരാൾക്ക് ഇത്തരത്തിൽ രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കുവാൻ സാധിക്കും. സെപ്റ്റംബർ 30 വരെ മാത്രമാണ് നോട്ട് മാറുവാൻ അവസരമുണ്ടാകുക.
17,000 കോടിയുടെ നോട്ടുകൾ ഒരാഴ്ചയ്ക്കിടെ ബാങ്കിൽ എത്തിയെങ്കിലും വിപണിയുടെ 20 ശതമാനം മാത്രമാണിതെന്നാണ് എസ്ബിഐ ചെയര്മാന് പറയുന്നത്. നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ബാങ്കുകളിൽ അക്കൗണ്ട് വേണമെന്ന് നിർബന്ധം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക