ടിക് ടോക്കിൽ വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. ഏറെ പ്രചാരം നേടിയ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് ഗുരുതരമായി പൊള്ളൽ ഏൽക്കുകയായിരുന്നു.
37-കാരിയായ ഷാഫിയ ബഷീർ എന്ന യുവതിക്കാണ് അപകടം ഉണ്ടായത്. ഒരു പാത്രത്തിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ അല്പസമയം വയ്ക്കണം. ശേഷം മൈക്രോവേവില്‍ വെച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ മുട്ട പൊട്ടിത്തെറിക്കുകയായിരുന്നു.
യുവതിയുടെ മുഖത്തിന്റെ വലത് ഭാഗത്താണ് പൊള്ളലേറ്റത്. അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഇനി ആരും ഇത്തരത്തിലുള്ള പാചകം ചെയ്യരുതെന്നും അവര്‍ പറയുന്നു. ട്വിറ്ററിലൂടെ ആണ് ഇവരുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക