9 മണിക്കൂർ കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിലാണ് സംഭവം. വണ്ടിക്കുള്ളിലെ ചൂടേറ്റ് ഒരു വയസുകാരൻ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പുയലുപ്പിലുള്ള ഗുഡ് സമരിറ്റൻ ആശുപത്രിയിലെ ജീവനക്കാരിയാണ് കുഞ്ഞിന്റെ മാതാവ്. രാവിലെ 8ന് ജോലിക്കെത്തിയ ഇവർ കുഞ്ഞിനെ വണ്ടിയിൽ ലോക്ക് ചെയ്ത് പോവുകയായിരുന്നു. പിന്നീട് 5 മണിക്ക് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ കണ്ടത്. പെട്ടന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവദിവസം പ്രദേശത്ത് 73 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൂട്. കാറിനുള്ളിൽ ഇത് 110ഉം. ഇത്രയധികം സമയം ചൂടേറ്റ് കുഞ്ഞ് കാറിലിരുന്നതാണ് മരണകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക