അര്ജുൻ അശോകൻ-അന്ന ബെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ത്രിശങ്കു’. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
‘ഭൂമിയുമില്ല’ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജയേഷ് മോഹനും അജ്മൽ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ്.
സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ ‘ത്രിശങ്കു’ നിർമിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്സ് കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. എപി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. സജി സി ജോസഫ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക