തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. വ്യാപകമായ ഇടിമിന്നലും കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്ത് ശനിയാഴ്ച കാലവർഷം എത്തിയേക്കും.
നാളെയും ഇടുക്കിയിൽ മഞ്ഞ അലർട്ടാണ്. ജൂൺ 2ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂൺ 3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക