രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികവും നരേന്ദ്രമോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചതിന്റെ ഒമ്പതാം വാർഷികവും കഴിഞ്ഞ ദിവസമായിരുന്നു.
പിന്നിട്ട ഒൻപതുവർഷം കേന്ദ്രസർക്കാർ നടപ്പാക്കിയതും നടപ്പാക്കുവാൻ പോകുന്നതുമായ പദ്ധതികളെക്കുറിച്ച് എല്ലാ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു.
ഷാമി ചെടിയെ എങ്ങനെ തിരിച്ചറിയാം, എങ്ങനെ പരിപാലിക്കാം; ഷാമി ചെടിയുടെ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവിടുത്തെ മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നു. പാർലമെന്റ് ഉദ്ഘാടനത്തിന് ശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നേരത്തെ ചേർന്നിരുന്നു. ഇനി ജൂൺ 30 വരെ ‘മഹാ ജനസമ്പർക്ക അഭിയാൻ’ എന്ന പേരിൽ ബിജെപി ജനസമ്പർക്ക പരിപാടികൾ നടത്തും. കൂടാതെ രാജ്യ വ്യാപകമായി 50 റാലികളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക