മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തു എന്ന പരാതി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി.
മോദി സർക്കാരിന്റെ വാർഷികം: ജൂൺ 30 വരെ ജനസമ്പർക്ക പരിപാടി
ലോകായുക്തയുടെ നടപടി ചോദ്യം ചെയ്യുന്ന ഹർജിയിൽ വിശദമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്. വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മാറ്റിയത്.
പരിസ്ഥിതി ദിനം: 20 ലക്ഷം വൃക്ഷത്തൈ തയ്യാറായി; സൗജന്യ വിതരണം അഞ്ചു മുതൽ നടക്കും
ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയിൽ പരാതി നൽകിയ തിരുവനന്തപുരം നേമം സ്വദേശിയാണ് ഹൈക്കോടതിയിലും എത്തിയത്.
ഒരു വർഷമായിട്ടും വിധി വരാതായപ്പോൾ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയിൽ തന്നെ ഉന്നയിക്കണമെന്നായിരുന്നു നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക