കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു. ട്രാക്കിൽ നിർത്തിയിട്ട എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തിനശിച്ചത്. പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. തീപിടുത്തത്തിലെ അട്ടിമറി സാധ്യത റെയില്‍വെ പരിശോധിക്കുന്നുണ്ട്.
തീ മൂന്ന് ബോഗിയിലേക്ക പടർന്നിരുന്നു. രാത്രിയില്‍ കണ്ണൂരിലെത്തിയതായിരുന്നു ട്രെയിൻ. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക