1988ല്‍ പുറത്തിറങ്ങിയ ദയാവന്‍ എന്ന ചിത്രത്തിലാണ് കരിയറില്‍ ആദ്യമായി നടി മാധുരി ദീക്ഷിത് ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത്. നടന് വിനോദ് ഖന്നയ്ക്കൊപ്പമുള്ള ചുംബന രംഗം വിവാദമായി മാറിയിരുന്നു.
ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറ്റ ബോധം തോന്നിയിരുന്നുവെന്ന് മാധുരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ വേണ്ട തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് തോന്നുന്നത്.
പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു. താനൊരു നടിയാണ്. സംവിധായകന് ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് താനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്.സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്.
അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ തനിക്ക് അറിയില്ലായിരുന്നു. ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്. അന്ന് ഞാന്‍ തീരുമാനിച്ചു ഇനി ചുംബന രംഗം ചെയ്യില്ലെന്ന്. പിന്നീടൊരിക്കലും ചുംബന രംഗത്തില്‍ അഭിനയിക്കുകയുണ്ടായിട്ടില്ല എന്നും മാധുരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക