കോട്ടയം ജില്ലയിലെ ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം ഉണ്ടായെന്ന് നാട്ടുകാർ . വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടുകൂടിയാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസവും നാല് തവണ ഇതേ പ്രതിഭാസം അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭൂഗർഭശാസ്ത്ര വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു.
ഭയക്കേണ്ട കാര്യമില്ലെന്നും ഭൂമിക്കടിയില്‍ സ്വാഭാവികമായി നടക്കുന്ന പ്രതിഭാസങ്ങളുടെ ഭാഗമാണ് ഇതെന്നുമാണ് ഇവർ അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക