സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 169-ാമത് ചിത്രമായ യിലറിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോർട്ട്. രജനീകാന്ത്, തമന്ന ഭാട്ടിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നെല്‍സണ്‍ ദിലീപ്കുമാര് ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 10 നു ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് പുറത്തു വരുന്ന വിവരം.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായ ശേഷം അതു ആഘോഷമാക്കുന്ന രജനീകാന്ത്, തമന്ന, സംവിധായകൻ നെല്സൻ, ജാഫര്‍ സാദ്ദിഖ് എന്നിവരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ജെയിലര്‍ ഷൂട്ടിങ്ങ് റാപ്പ്ഡ്’ എന്ന് എഴുതി കേക്ക് മുറിക്കുന്ന താരങ്ങളുടെ ചിത്രമാണ് വൈറൽ ആവുന്നത്.
‘ജെയിലറിന്റെ ചിത്രീകരണം കഴിഞ്ഞു, ഇനി തിയേറ്ററില്‍ കാണാം’ എന്നാണ് പ്രൊഡക്ഷൻ ബാനറായ സണ്‍ പിക്ച്ചേഴ്സ് ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചത്.
ചിത്രത്തില്‍ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജയിലറിലെ മോഹൻലാലിന്റെ റെട്രോ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ജാക്കി ഷ്റോഫ്, ഡോക്ടര്‍ ശിവ രാജ്കുമാര്, രമ്യ കൃഷ്ണ, യോഗിബാബു, വസന്ത് രവി, വിനായകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക