സംസഥാനത്ത് ഹോട്ടലുകളിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടിയതായി റിപ്പോർട്ട്. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആണ് രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്.
ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്. ഒരു മാസം മുൻപ് നാലു ഹോട്ടലുകളിൽ നിന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.
കോർപ്പറേഷൻ പരിധിയിൽ ഭക്ഷ്യയോഗ്യമായ ഭക്ഷണ പദാർത്ഥങ്ങളാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ഇന്ന് രാവിലെ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങളിൽ ഉപയോഗശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുന്നു. പരിശോധന തുടരുമെന്ന് കോർപ്പറേഷൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക