കോട്ടയം കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. പുലർച്ചെ രണ്ടു പ്രാവശ്യം കേട്ട ശബ്ദം പരിസരവാസികളിൽ ആശങ്കയുളവാക്കി യിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ഇതിനോട് സാമ്യമുള്ള ശബ്ദം പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. ജിയോളജി വകുപ്പ് ഇതിനെ തുടർന്ന് പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തി.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്രസ്ഫോടന ശബ്ദം കേട്ടത്. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പ് പ്രാഥമിക പരിശോധന നടത്തി. എന്നാൽ സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന ഇതുവരെയായും നടന്നില്ല. വിദഗ്ധരെത്തിഎന്താണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക