ഗുജറാത്തിലെ ദാഹൂദിൽ ഭാര്യയെ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നഗ്നയാക്കി മർദ്ദിച്ചു. ഒന്നരവർഷമായി ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ യുവാവും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരകൃത്യത്തിന് ഇരയാക്കുകയായിരുന്നു.
താനുമായി അകന്നു കഴിയുന്ന ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതിൽ പ്രകോപിതനായാണ് ഇയാൾ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്. മെയ് 28ന് നടന്ന ക്രൂരകൃത്യത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് നാല് മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക