വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമഗ്ര വയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കുവാൻ ആർദ്രം മിഷൻ ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
ഒരു മാസത്തെ ക്ഷേമ പെൻഷൻ പുനരാരംഭിക്കുന്നു
അപകടം, രോഗം തുടങ്ങിയവ മൂലം വൈകല്യം സംഭവിച്ച് വീടുകളിൽ കഴിയേണ്ടി വരുന്നവരെ പൊതുജന പങ്കാളിത്തത്തോടെ സാമൂഹികമായും തൊഴിൽപരമായും പുനരധിവസിപ്പിക്കുവാൻ നയം രൂപീകരിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം എല്ലാ ജില്ലയിലും ലഹരിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സമ്പൂർണ്ണ സാന്ത്വന പരിചരണ സംസ്ഥാനമായി കേരളം മാറുമെന്നും മലേറിയ 2025 ലും മന്ത് 2027 ലും കാലാ അസർ 2026 ലും ക്ഷയം 2025ലും നിർമാർജനം ചെയ്യുവാൻ പ്രത്യേക കർമ്മപരിപാടി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക