രോഗങ്ങള്‍ വരാതിരിയ്ക്കാനുള്ള വഴി രോഗപ്രതിരോധശേഷി കൈവരിക്കുക എന്നതാണ്. പനി പോലുള്ളവ തന്നെയാണെങ്കിലും വരാതിരിയ്ക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി വേണം. രോഗമില്ലാതിരിയ്ക്കുന്ന അവസ്ഥ തന്നെയാണ് ആരോഗ്യമെന്നും പറയാം.
ഇതില്‍ നമ്മുടെ ചിട്ടയായ ജീവിത രീതി, ഭക്ഷണ ശീലം, വ്യായാമം എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് മഞ്ഞള്‍ കൊണ്ടുള്ള ഈ കൂട്ട്.
ഈ മഞ്ഞള്‍ക്കൂട്ട് തയ്യാറാക്കാന്‍ പച്ചമഞ്ഞള്‍ തൊലി കളഞ്ഞ് മുറിച്ചെടുക്കുക. ഇതിലേയ്ക്ക് അല്പം നാരങ്ങാനീരും അല്പം ഉപ്പും ചേര്‍ത്ത് ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കാം.
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കാന്, കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍, ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ എല്ലാം തന്നെ ഇത് വളരെയധികം സഹായിക്കും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക