പയർ കൃഷി ചെയ്യുന്നവരാണോ നിങ്ങൾ? പയറിന്റെ കായ മാത്രമല്ല ഇലയും നമുക്ക് തോരൻ വയ്ക്കാൻ പറ്റും. ഇതിനായി എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം. ആദ്യമായി പയറിന്റെ അധികം മൂപ്പ് ഇല്ലാത്ത ഇലകൾ നോക്കി പറിച്ചെടുക്കുക. പിന്നീട് ഇത് നല്ലപോലെ കഴുകിയതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക. പിന്നീട് കുറച്ച് നാളികേരം, കുറച്ച് ചെറിയ ഉള്ളി, എരുവിന് ആവശ്യമായ പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക.
പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. ഇതൊന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് നമ്മുടെ പയറിന്റെ ഇല അരിഞ്ഞുവെച്ചത് ചേർത്തു കൊടുക്കുക. ഒരു നുള്ള് മഞ്ഞൾ പൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്തതിനുശേഷം. ഇല നല്ലതുപോലെ വേവിച്ചെടുക്കുക. നല്ലപോലെ വെന്തു വരുമ്പോൾ തീ ഓഫ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക