കേരളത്തിലെ എല്ലാ സ്കൂൾ ബസ്സുകളെയും ജിപിഎസ് സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനമാണ് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ “സുരക്ഷാ മിത്ര” സോഫ്റ്റ്വെയർ. രണ്ടുവർഷം മുൻപേ തന്നെ സ്കൂൾ ബസുകളിൽ ജി പി എസ് ചിപ്പുകൾ ഘടിപ്പിക്കാൻ സ്കൂൾ അധികൃതർക്ക്ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. “സുരക്ഷാ മിത്ര” സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ ആപ്പാണ് “വിദ്യാവാഹൻ”.
ഈ ആപ്പ് ഉപയോഗിച്ച് വാഹനത്തിന്റെ സഞ്ചാരപദം രക്ഷിതാക്കൾക്ക്അവരുടെ മൊബൈലിൽ ലഭ്യമാകും.സ്കൂളിൽ നിന്നും സ്കൂൾ ബസ് പുറപ്പെട്ടോ? എവിടെയെത്തി? എന്നെല്ലാം അറിയാനും ഏതെങ്കിലും സാഹചര്യത്തിൽ ബസ് അപകടത്തിൽ പെട്ടാൽ കൺട്രോൾ റൂമിൽ വിവരം ലഭിക്കാനും ഇതുവഴി സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക