വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അമിതഭാരത്തെ തുരത്താനാകും.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ഒരു സ്മൂത്തിയാണ് പരിചയപ്പെടാൻ പോകുന്നത്.
ഇത് തയാറാക്കുന്ന വിധം;
ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് വെള്ളത്തിൽ കുതിർത്ത് വെച്ച ചിയ സീഡ് ഇടുക. ശേഷം 2 ടേബിൾസ്പൂൺ ഓട്സ് ചേർക്കുക. അവസാനമായി തൈര് ആവശ്യാനുസരണം ചേർത്ത് നന്നായി അരയ്ക്കുക. മധുരം പോരെന്ന് തോന്നിയാൽ അൽപ്പം തേനോ മേപ്പിൾ സിറപ്പോ ചേർക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക