ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സവാദിന് ആൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയായ നന്ദിത രംഗത്ത്. നടിയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.
പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതാണെന്ന് നന്ദിത പ്രതികരിച്ചു. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിക്കുന്നതെന്നും മാലയിട്ടു മാത്രം സ്വീകരിക്കാൻ എന്ത് സൽകർമ്മമാണ് സവാദ് ചെയ്തതെന്നും പരാതിക്കാരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക