അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി റിപ്പോർട്ട്. പഞ്ചാബിലെ അമൃത്സറിൽ ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം ഉണ്ടായത്.
3.2 കിലോ ഹെറോയിൻ ആണ് ഡ്രോണിൽ നിന്ന് കണ്ടെടുത്തത്. ഡ്രോണിന്റെ ശബ്ദം കേട്ട അതിർത്തി സംരക്ഷണ സേന വെടിയുതിർക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് ഡ്രോൺ കണ്ടെടുത്തത്. മൂന്ന് പാക്കറ്റ് ഹെറോയിനാണ് ഡ്രോണിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക