പ്രതികൂല കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വൈകാതെ തന്നെ ടിവിയിലും റേഡിയോയിലും ലഭ്യമാകും. കനത്ത മഴ, ഇടി, മിന്നൽ, ഉഷ്ണ തരംഗം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥകളെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ടിവിയിലും റേഡിയോയിലും ലഭ്യമാക്കുക.
പുരപ്പുറ സൗരോർജ പദ്ധതി; രാജ്യത്തിൽ മുന്നിലെത്തി കേരളം
ഇതു നടപ്പാക്കുവാനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി നടപടി ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ എസ്എംഎസ് ആയി അയക്കുന്നതിന് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവിയിൽ ഫ്ലാഷ് ആയും റേഡിയോയിൽ ശബ്ദ സന്ദേശമായും മുന്നറിയിപ്പുകൾ നൽകുവാൻ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക