എളുപ്പത്തിൽ അടുക്കള പണികൾ എങ്ങനെ തീർക്കാം എന്ന് ആലോചിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. അങ്ങനെ ലഞ്ചായും ഡിന്നറായും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സിമ്പിൾ പുലാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
കുക്കറിലാണ് നമ്മളിത് തയ്യാറാക്കുന്നത്. ഇതിനായി കുക്കറിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് കുറച്ച് ജീരകം, കുരുമുളക്, പട്ട, ഗ്രാമ്പു,ഏലക്കായ, എന്നിവ ചേർത്തു കൊടുക്കണം. ഇത് നല്ലപോലെ മൂത്ത് വരുമ്പോൾ അതിലേക്കു സവാള കനം കുറച്ച് അരിഞ്ഞത് ചേർത്തു കൊടുക്കണം. സവാള ഗോൾഡൻ കളർ ആവുന്നത് വരെ ഫ്രൈ ചെയ്യണം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അരച്ചു ചേർക്കുക. പിന്നീട് ഇത് നല്ലപോലെ മൂത്തുകഴിയുമ്പോൾ ഇതിലേക്ക് പച്ചക്കറികൾ (കിഴങ്ങ്, കോളിഫ്ലവർ,ഗ്രീൻപീസ്, ക്യാരറ്റ്) ചേർത്തു കൊടുക്കാം.
പച്ചക്കറികൾ വഴറ്റി കഴിഞ്ഞ് അതിലേക്ക് അരി കുതിർത്തു വെച്ചത് ചേർത്തു കൊടുത്ത വഴറ്റണം. പിന്നീട് ആവശ്യത്തിന് ഉപ്പും കുറച്ചു നാരങ്ങാനീരും വെള്ളവും ചേർത്ത് അടച്ചുവെച്ച് മൂന്ന് വിസിൽ ആവുമ്പോൾതീ ഓഫ് ചെയ്യാം.സിമ്പിൾ പുലാവ് റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക