ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണ് ഒലീവ് ഓയിൽ. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ കേടുപാടുകൾ കുറയ്ക്കാൻ ഇതിലെ ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയും സഹായിക്കുന്നു. .
കൂടാതെ സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ചൊരു എണ്ണയാണ് ഒലിവ് ഓയിൽ(olive oil). ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഒലിവ് ഓയിലിൽ വൈറ്റമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് (black heads) ഒഴിവാക്കാനും ചുളിവുകൾ കുറയ്ക്കാനുമെല്ലാം ഒലീവ് ഓയിൽ സഹായിക്കുന്നു.
ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം നല്കാന് ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. യാതൊരു ദോഷവും ചര്‍മത്തിന് വരുത്താത്ത ഒന്നെന്നു വേണം, പറയുവാന്‍. ഒലീവ് ഓയില്‍ ദിവസവും ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.
ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും.
പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ രണ്ട് തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്പം കഴിഞ്ഞു കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.
അരകപ്പ് ഓട്സ് വേവിക്കാൻ എടുക്കുക. ഓട്സ് തണുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ചേർക്കുക. ഈ മിശ്രിതം ഇടുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും. ഓട്സിലെ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വരണ്ട ചർമ്മത്തെ അകറ്റുന്നതിനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക