ദുബൈ: നടി അന്ന ബെന്നിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
സിനിമയിലെത്തി കുറച്ചു കാലമേ ആയിട്ടുള്ളുവെങ്കിലും ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമാകാൻ നടിക്കു സാധിച്ചു.
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലാണ് ആദ്യമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക