കോഴിക്കോട്: കോഴിക്കോട് കടലില്‍ തിരയിൽപ്പെട്ട് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന് (16 ), മുഹമ്മദ് ആദില്‍ (17 ) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ കടലില്‍ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക