സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരവധി ആളുകൾക്ക് സന്തോഷം നൽകാൻ സഹായിക്കാറുണ്ട്. രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മനസ്സിന്റെ പല വേദനകളിലും ആളുകൾക്ക് സാന്ത്വനമേകാൻ ഇത്തരം ചെറിയ വീഡിയോകൾക്ക് സാധിക്കാറുണ്ട്.
ഇത്തരത്തിൽ മനസ്സിന് സന്തോഷം നൽകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഒരു ചെറിയ ബാലൻ ആണ് വീഡിയോയിൽ താരം. ഹൃദയത്തിനും നട്ടെല്ലിനും ഉള്ള ശാസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ആശുപത്രിയിലെ വസ്ത്രം ധരിച്ച് ശാസ്ത്രക്രിയ റൂമിൽ നിന്നും ചുറുചുറുക്കോടെ നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.ആശുപത്രി ജീവനക്കാർ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാനാകും.
ജീവിതത്തിൽ പലതരത്തിലുള്ള വേദനകൾ അനുഭവിക്കുന്നവർക്ക് ഇത്തരം വീഡിയോകൾ നൽകുന്ന സന്തോഷം വളരെ വലുതാണ്. “ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷം വേണമെങ്കിൽ ഈ വീഡിയോ കണ്ടോളൂ” എന്ന തലക്കെട്ട് കൂടി പീപ്പിൾ മാഗസിൻ എന്നാ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക