ബിബിസിയുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതായി ബിബിസി സമ്മതിച്ചു. ഇത് സംബന്ധിച്ച മെയിൽ ആദായ വകുപ്പിന് അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.ആറു വർഷത്തിനിടെ 40 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്നും വരുമാനം, ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ കണക്കുകൾ അല്ല സമർപ്പിച്ചത് എന്നും വരുമാനം കുറച്ചു കാണിച്ചു എന്നും ആദായനികുതി വകുപ്പിന് അയച്ച മെയിലിൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
തുടർനടപടികളിൽ നിന്ന് മോചിതരാകാൻ മുൻകാലങ്ങളിൽ അടയ്ക്കാതിരുന്ന നികുതിപ്പണത്തിന് ആനുപാതികമായ തുക അടക്കുകയും പുതിയ ആദായനികുതി വിശദാംശങ്ങൾ സമർപ്പിക്കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക