ഇനിമുതൽ എടിഎം മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഡെബിറ്റ് കാർഡിന്റെ ആവശ്യമില്ല. യുപിഐ പിൻ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇത്തരമൊരു സൗകര്യം ആദ്യമായി പ്രഖ്യാപിച്ചത് ബാങ്ക് ഓഫ് ബറോഡയാണ്.
ഇതോടെ ഒരാളുടെ അക്കൗണ്ടിൽ പ്രതിദിനം പരമാവധി രണ്ട് ഇടപാടുകളിലായി ഓരോ ഇടപാടിനും 5000 രൂപ വരെ പിൻവലിക്കാൻ സാധിക്കും. ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മുകളിൽ നിന്ന് മറ്റു ബാങ്കുകളുടെ ഉപയോക്താക്കൾക്കും അവരുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാതെ യുപിഐ പിൻ ഉപയോഗിച്ച് പണം പിൻവലിക്കാം.
ഇതിനായി അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ എടിഎം സന്ദർശിച്ച ശേഷം “യുപിഐ ക്യാഷ് പിൻവലിക്കൽ” എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. എന്നിട്ട് ആവശ്യമായ തുക നൽകുക അത് 5000 രൂപയിൽ കൂടാൻ പാടില്ല. അപ്പോൾ എടിഎം സ്ക്രീനിൽ ഒരു ക്യു ആർ കോഡ് പ്രത്യക്ഷപ്പെടും. ഈ ക്യൂ ആർ കോഡിനെ നമ്മൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക. ശേഷം ഫോണിൽ നിങ്ങളുടെ യുപിഐ പിൻ നൽകുക. ഇനി പണം പിൻവലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക