കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പുതിയ സംരംഭമായ “ഈറ്റ് റൈറ്റ്” എന്ന മൊബൈൽ ആപ്പ് നാളെ മുതൽ യാഥാർത്ഥ്യമാവുന്നു. ലോക ഭക്ഷ്യസുരക്ഷാ ദിനമായ ജൂൺ ഏഴിന് രാവിലെ 10.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് മൊബൈൽ ആപ്പിന്റെയും ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ സെമിനാറിന്റെയും ഉദ്ഘാടനം നിർവഹിക്കും.
വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കിയിട്ടുള്ള 1600 ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ആപ്പിൽ അറിയാൻ കഴിയും.ഭക്ഷ്യസുരക്ഷാ ഗ്രീവൻസ് പോർട്ടൽ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നതിനാൽ പരാതികൾ അറിയിക്കുന്നതിനും സാധിക്കും. “ഫുഡ് സ്റ്റാൻഡേർഡ്സ് സേവ് ലൈഫ്” എന്നതാണ് ഈ വർഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക