നമ്മളിൽ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ് അമിവണ്ണം. പ്രത്യേകിച്ചു ചാടി കിടക്കുന്ന വയർ. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
- രാവിലെ എഴുന്നേറ്റാല്‍ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. നാരങ്ങയും തേനും ചേർത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
- പ്രാതലിന് പോട്ടീന് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ അളവ് വർധിപിക്കുകയും ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം പതിവാക്കുക.
- ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
- വെള്ളം ധാരാളം കുടിക്കുക എന്നതാണ് നാലാമതായി ചെയ്യേണ്ട കാര്യം. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
- രാവിലെ മാത്രമല്ല, എപ്പോഴും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക