സംസ്ഥാനത്തിന്റെ പടിവാതിൽക്കൽ എത്തിയ കാലവർഷം അറബിക്കടലിലെ ശക്തമായ ചക്രവാത ചുഴിയിൽ പെട്ടതോടെ വൈകുന്നു. തൽസ്ഥിതി തുടർന്നാൽ കാലവർഷം രണ്ടാഴ്ച കൂടി കഴിഞ്ഞേ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളൂ.
ചക്രവാത ചുഴിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ മിക്കയിടത്തും മോശമല്ലാത്ത മഴ ലഭിക്കും എന്നാണ് വിലയിരുത്തലുകൾ. ജൂൺ 4,5 തീയതികളിൽ കേരളത്തിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പ്രവചിച്ചിരുന്നു. ഇതിനിടയിൽ അറബിക്കടലിൽ അന്തരീക്ഷത്തിൽ ന്യൂനമർദ്ദം ആയി മാറി. ജൂൺ 15 ഓടെ മുംബൈ തീരത്തേക്കോ ഗുജറാത്ത് തീരത്തേക്കോ ചുഴലി നീങ്ങുമെന്നാണ് നിരീക്ഷണം. ചുഴലി കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും അതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക