കുടുംബസമേതം ഒന്നിച്ചുനിൽക്കുന്ന മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ പത്നി സുചിത്രയും ചിത്രത്തിലുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് താരകുടുംബം ഒന്നിച്ചെത്തിയത്.
ഒരുമിച്ചുള്ള കുടുംബ ചിത്രം വൈറലായതോടെ, 35 വർഷം മുമ്പ് മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുടുംബചിത്രം ഫ്രെയിമിലാക്കിയത് പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ ആണ്. താരരാജക്കാന്മാരോടെ നന്ദി പറഞ്ഞുകൊണ്ട് ഈ ചിത്രം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക