തിരുവനന്തപുരം മെഡിക്കൽ കോളേജ് ദേശീയ അംഗീകാര നിറവിൽ. ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ നേട്ടം സ്വന്തമാക്കിയ വിവരം ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് പങ്കുവച്ചത്. ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ നാല്പത്തിനാലാം സ്ഥാനമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വന്തമാക്കിയിരിക്കുന്നത്.
ഇനി മുതൽ ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പിലൂടെ ഹോട്ടലുകളുടെ ഗുണനിലവാരവും ലോക്കേഷനും അറിയാം
”തിരുവനന്തപുരം മെഡിക്കൽ കോളേജ് ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ നാല്പത്തിനാലാം സ്ഥാനത്ത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങൾക്കും നന്ദി. ദന്തൽ കോളേജുകളിൽ തിരുവനന്തപുരം ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം റാങ്ക് നേടി”- ആരോഗ്യ മന്ത്രി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക