ഒരുപാട് പ്രോട്ടീൻ ഗുണങ്ങൾ ഉള്ള ഒന്നാണ് സോയ. കട്ട്ലെറ്റ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് സോയ കൊണ്ട് ഉണ്ടാക്കുന്ന ഈ കട്ട്ലെറ്റും ഇഷ്ടപ്പെടുമെന്ന് ഉറപ്പ്. ഇതിനായി നമുക്ക് വേണ്ടത് സവാള, വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക്, സോയാബീൻ എന്നിവയാണ്. ആദ്യം സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞു വയ്ക്കണം. ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കി വയ്ക്കണം. സോയ ഉപ്പു ചേർത്ത് വേവിച്ചതിനുശേഷം മിക്സിയിൽ അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കിയ ശേഷം സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക ശേഷം ഇതിലേക്ക് സോയ അരച്ചു വെച്ചതും ചേർത്ത് ഇളക്കുക. ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് കൊടുക്കുക. വഴറ്റി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് അല്പം കോൺഫ്ലവറും ബ്രഡ് പൊടിയും ചേർത്ത് ഇഷ്ടമുള്ള ആകൃതിയിൽ കട്ട്ലെറ്റ് ഉണ്ടാക്കിയെടുക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കി കട്ട്ലെറ്റുകൾ ഫ്രൈ ചെയ്ത് എടുക്കുക. സ്വാദൂറുന്ന സോയാ കട്ട്ലെറ്റ് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക