സംസ്ഥാനത്ത് മധ്യവേനലവധി മാർച്ച് 31ന് തന്നെ ആരംഭിക്കും. വരുംവർഷങ്ങളിൽ ഏപ്രിൽ ആറിന് മധ്യവേനലവധി തുടങ്ങാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. വിവിധ അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഏപ്രിൽ ആറിന് മധ്യവേനലവധി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തെ അധ്യാപക സംഘടനകൾ എതിർത്തിരുന്നു. അധ്യാപക സംഘടനകളുടെ എതിർപ്പ് മാനിച്ച് 210 സ്കൂൾ പഠന ദിവസങ്ങൾ എന്നത് 205 പഠന ദിവസങ്ങൾ ആക്കി നിജപ്പെടുത്തി.
2023- 24 അക്കാദമിക വർഷത്തെ മുഴുവൻ ശനിയാഴ്ചകളും അധ്യായന ദിവസങ്ങളാണ് എന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ അധ്യയന വർഷത്തിൽ ആകെ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവർത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. ഒരാഴ്ചയിൽ 5 പ്രവർത്തി ദിനങ്ങൾ വേണമെന്ന് കോടതി വിധികൾ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ആഴ്ചയിൽ അഞ്ചുദിവസം അധ്യയന ദിവസങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക