കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ് കടിച്ചുകീറിയാതായി റിപ്പോർട്ട്. പാനൂരിൽ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഒന്നര വയസുകാരന് തെരുവുനായയുടെ കടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുനിയിൽ നസീർ- മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് ചൊവ്വാഴ്ച്ച തെരുവുനായ ആക്രമിച്ചത്.
വീട്ടുമുറ്റത്തുവെച്ചായിരുന്നു കുട്ടിക്ക് നേരെ അക്രമണം ഉണ്ടായത്. കുട്ടിയുടെ കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായിട്ടുണ്ട്. കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക