തദ്ദേശസ്ഥാപനത്തിലെ പരാതികൾ പരിഹരിക്കാൻ ഇനിമുതൽ സ്ഥിരം അദാലത്തുകൾ ഉണ്ടാകും. മന്ത്രി എം.ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിൽ തീർപ്പാക്കാത്ത ഫയലുകൾ സംബന്ധിച്ച് വെബ്സൈറ്റിലൂടെ പരാതികൾ നൽകുവാനും സാധിക്കും. adalat.lgskerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പരാതികൾ നൽകേണ്ടത്.
പഞ്ചസാര ഇങ്ങനെ ഉപയോഗിച്ചാൽ മുഖം തിളങ്ങും, കിടിലന്‍ ടിപസ് ഇതാ
പഞ്ചായത്ത്/ മുനിസിപ്പൽ തലത്തിലെ പരാതികൾ ഇന്റേണൽ വിജിലൻസ് ഓഫീസർ കൺവീനറായ ഉപജില്ലാതല അദാലത്ത് സമിതികൾ പരിശോധിക്കും.
കെട്ടിട നിർമ്മാണ പെർമിറ്റ്, കംപ്ലീഷൻ, ക്രമവൽക്കരണം, കെട്ടിടത്തിന് നമ്പർ നൽകൽ, ലൈസൻസുകൾ, ജനന- മരണ- വിവാഹ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക