മലയാളികളുടെ പ്രിയ താരങ്ങളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരും സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകള്‍ നക്ഷത്ര ഇന്ദ്രജിത്ത് റെഡ് കാര്‍പറ്റില്‍ അരങ്ങേറ്റം കുറിച്ചത് പങ്കുവെച്ചിരിക്കുകയാണ് പൂർണ്ണിമ. ഇതിന്റെ വീഡിയോ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്.
പര്‍പ്പ്ള്‍ നിറത്തിലുള്ള ഫുള്‍ സ്കര്‍ട്ടും ടോപ്പും അണിഞ്ഞാണ് താരപുത്രി റെഡ് കര്പ്പറ്റിലെത്തിയത്. ‘ലാലന്നാസ് സോങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് നോമിനേഷന് നക്ഷത്രയ്ക്ക് ലഭിച്ചിരുന്നു. ഇതിനായി പുരസ്കാര വേദിയിലെത്തിയ നക്ഷത്രയുടെ വീഡിയോയാണ് പൂര്‍ണിമ പങ്കുവെച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക