തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് നിലവില്‍ പത്ത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്.
ഇരുഷട്ടറുകളും 20 സെന്റിമീറ്റര്‍ കൂടിയാണ് കൂടുതലായി ഉയര്‍ത്തുന്നത്. പ്രദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ അറിയിച്ചു.
മഴ ശക്തമാകുന്നതിനിടെ അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക