ജാജ്പൂർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ അപകടത്തിന് ദിവസങ്ങൾക്ക് ശേഷം ഒഡീഷയിൽ വീണ്ടും ഗുഡ്സ് ട്രെയിൻ അപകടം. ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഗുഡ്സ് ട്രെയിൻ തൊഴിലാളികളെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ നാല് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടിരുന്ന റെയിൽവേ സൈഡിംഗിൽ ജോലി ചെയ്യുകയായിരുന്നു തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക