അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് നിർദ്ദേശം നൽകിയത്.
അറിയുമോ പർപ്പിൾ കാബേജിന്റെ ആരോഗ്യ ഗുണങ്ങൾ
നടപടികൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ നിരീക്ഷിക്കും. നിരക്ക് ഗണ്യമായി ഉയരുന്നുണ്ടെന്നും അത് നിരീക്ഷിക്കണമെന്നും സിന്ധ്യ നിർദേശം നൽകി.
ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ മറ്റു കമ്പനികൾ ഈ റൂട്ടുകളിൽ നിരക്ക് കുത്തനെ വർധിപ്പിച്ചു എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അഹമ്മദാബാദ്, പൂനെ, ശ്രീനഗർ, ലേ ഗോവ, ബാഗ്ദോഗ്ര തുടങ്ങിയ റൂട്ടുകളിലാണ് സമീപകാലത്തായി നിരക്ക് ഗണ്യമായി ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക