റെക്കോർഡ് കളക്ഷൻ നേടിയ ദിവസം യാത്രക്കാർക്ക് ചോക്ലേറ്റ് നൽകിക്കൊണ്ട്ആഘോഷിച്ചിരിക്കുകയാണ് കെഎസ്ആർടിസി ഓർഡിനറി ബസ്സിലെ ഒരു കണ്ടക്ടർ. പത്തനാപുരം കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസ്സിലെ കണ്ടക്ടറായ പുഷ്പനാണ് ഇത്തരമൊരു സന്തോഷം യാത്രക്കാർക്ക് മധുരം നൽകി ആഘോഷിച്ചത്.
ഇരുപത്തിയാറായിരത്തി മുന്നൂറ്റി എൺപത്തി ഏഴു രൂപയാണ് കഴിഞ്ഞദിവസം ഇവർ കളക്ഷൻ ഇനത്തിൽ നേടിയെടുത്തത്. ടിക്കറ്റ് നൽകിയതിനു ശേഷം യാത്രക്കാർക്ക് ചോക്ലേറ്റുകൾ കൂടി നൽകിയപ്പോൾ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് കാര്യം തിരക്കിയപ്പോൾ മികച്ച കളക്ഷൻ നേടിയ ബസ്സിലാണ് യാത്ര ചെയ്യുന്നത് എന്ന് യാത്രക്കാർക്ക് മനസ്സിലായത്. പത്തുരൂപ ടിക്കറ്റു മുതൽ ഗ്രാമീണ റോഡുകളിലൂടെ സർവീസ് നടത്തിയാണ് മികച്ച കളക്ഷൻ നേടാൻ സാധിച്ചതെന്ന് കണ്ടക്ടർ പുഷ്പൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക