മഞ്ച് സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് ആതിര മുരളി. താരത്തിന് ഒട്ടേറെ ആരാധകരും. ഉണ്ട്. എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ഗിറ്റാറിസ്റ്റായ ജയേഷ് ആതിരയെ വിവാഹം കഴിക്കുന്നത്.
അടുത്തിടെയാണ് ആതിരയ്ക്ക് പെൺകുഞ്ഞ് പിറന്നത്. ഇപ്പോൾ കുഞ്ഞിന് പേരിട്ട സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ആതിര മുരളി ” ഇത് ഞങ്ങളുടെ വെസ്ലി ജെ മറിയം അഥവാ ജാനി എന്നാണ് ആതിര പറയുന്നത് വാക്കുകൾ മതിയാകാതെ വരുന്നു ഇവളുടെ ഓരോ സന്തോഷവും പറയുന്നതിൽ ഞങ്ങളുടെ കുഞ്ഞു മാലാഖ കുട്ടി” എന്നും ആതിര സോഷ്യൽ മീഡിയയിൽ കുറിച്ചു. ആകാശവാണി പുരസ്കാരം, ഉണ്ണിമേനോൻ യുവ ഗായിക പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ആതിരക്ക് ലഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക