സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്ത് ബസ് അടക്കമുള്ള ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
കെഎസ്ആർടിസി ബസ്സുകൾ അടക്കം മുഴുവൻ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ് കേന്ദ്രനിയമം. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് സെപ്റ്റംബർ ഒന്നിനുശേഷം എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നത് ആയിരിക്കും എന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ ഒന്നു വരെയുള്ള കാലയളവിൽ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കണം. ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ് നിലവിൽ കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക