ചോറിനു കൂട്ടാൻ പ്രത്യേകിച്ച് കറികൾ ഒന്നുമില്ലാതെ വിഷമിക്കുകയാണോ. സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഉണക്കമീൻ റെസിപ്പി ആണ് ഇനി പറയുന്നത്. ഇതിനായി നമുക്ക് ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം. ഉണക്കമീൻ അല്ലേ ഇതൊന്ന് വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കാം.
കുറച്ചുസമയത്തിനുശേഷം നമുക്ക് ഇതൊന്ന് കഴുകി വൃത്തിയാക്കി എടുക്കാം. കുറച്ച് ചെറിയ ഉള്ളി ചതച്ച് എടുക്കുക. അരിഞ്ഞെടുക്കാം. കുറച്ച് പുളി വെള്ളത്തിലിട്ട് കുതിർത്ത് വെക്കാം. ഇനി നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് നമ്മൾ ചതച്ചു വെച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്തു കൊടുക്കുക. ഉള്ളി നല്ലതുപോലെ വഴറ്റി കഴിഞ്ഞാൽ പിന്നീട് ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കാം. മുളകുപൊടിയും മഞ്ഞപ്പൊടിയും മൂത്ത കഴിയുമ്പോൾ ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർക്കാം. കുതിർത്ത പുളി കൂടി പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം നല്ലതുപോലെ തിളക്കാൻ അനുവദിക്കുക. പിന്നീട് കഴുകി വൃത്തിയാക്കി വെച്ച മീൻ കൂടി ചേർത്ത് നല്ലതുപോലെ വേവിക്കുക. ഇതിൽ ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല കാരണം ഉണക്കമീനിൽ ഉപ്പ് ഉണ്ടാവും. ഉപ്പ് കുറവാണെങ്കിൽ മാത്രം അല്പം ഉപ്പ് ചേർത്ത് കൊടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക