ന്യൂയോർക്ക്: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂൺ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.
മുഖ്യമന്ത്രിയ്ക്കൊപ്പം ഭാര്യ കമല, ജോൺ ബ്രിട്ടാസ് എം പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമുണ്ട്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്.
മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക